ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ച സംഭവത്തിലൂടെ വിവാദനായികയാണ് വഫ ഫിറോസ്. ഒരിടവേളയ്ക്ക് ശേഷം വഫ ഫിറോസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. വിവാഹമോചനത്തിലെ നിയമപോരാട്ടത്തിന് ഭര്‍ത്താവിനെ വെല്ലുവിളിച്ചാണ് വിവാദനായിക വഫ ഫിറോസ് രംഗത്ത് എത്തിയിരിക്കുന്നത്. ടിക്ക് ടോക്ക് വീഡിയോയിലൂടെയാണ് വഫയുടെ വെല്ലുവിളി.

