Friday, May 10, 2024
spot_img

പനീര്‍ കറിക്ക് പകരം ചിക്കന്‍ കറി; ഹോട്ടലിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി;മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം

മദ്ധ്യപ്രദേശ് : പനീര്‍ കറിക്ക് പകരം ചിക്കന്‍ കറി നല്‍കിയ ഹോട്ടലിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഗ്വാളിയാറിലാണ് സംഭവം.ശുദ്ധ വെജിറ്റേറിയനായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയുടെ കുടുംബം ജൂണ്‍ 26നാണ് സൊമാറ്റോ വഴി ജിവാജി ക്ലബ് എന്ന ഹോട്ടലില്‍ നിന്ന് മട്ടര്‍ പനീര്‍ ഓര്‍ഡര്‍ ചെയ്തത്.എന്നാല്‍ ബട്ടര്‍ ചിക്കനാണ് പകരം വന്നത്. കുടുംബം അന്ന് യാതൊന്നും കഴിച്ചിരുന്നില്ല. ഓര്‍ഡര്‍ മാറി നല്‍കിയതില്‍ ക്ഷുഭിതരായ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.

സേവനത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ചുമത്തിയത്. ‘തെറ്റായ നീക്കം കുടുംബത്തിന് മാനസികവും ശാരീരകവുമായ ആഘാതമേല്‍പ്പിച്ചു. അതുകൊണ്ട് തന്നെ പിഴ തുകയ്ക്കൊപ്പം കേസ് നടത്തിപ്പിനുള്ള തുക കൂടി കുടുംബത്തിന് നല്‍കണം’- കോടതി പറഞ്ഞു.

Related Articles

Latest Articles