Sunday, May 19, 2024
spot_img

സർക്കാരിന് ഗവർണറെ ഭയം? തുറന്ന യുദ്ധത്തിന് പോയാല്‍ ഗവർണർ കൂടുതൽ പ്രതിസന്ധി ഉണ്ടാക്കും, ആരിഫ് മുഹമ്മദ് ഖാനെ പിണക്കാനില്ലെന്ന് മുഖ്യൻ, ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും കോടതിയില്‍ പോകാനില്ല, സ്ഥിതി വഷളാകാതെ കൊണ്ടുപോകാമെന്ന് തീരുമാനം

തിരുവനന്തപുരം: നിര്‍ണായക ബില്ലുകളില്‍ ഒപ്പിടാത്തതിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കാനില്ലെന്ന് സർക്കാർ തീരുമാനം. കോടതിയില്‍ പോയാല്‍ സ്ഥിതി വഷളാകുമെന്നും തുടര്‍നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതിയെന്നും തുറന്ന യുദ്ധത്തിന് പോയാല്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തി.

ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ മുമ്പ് നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിച്ചാല്‍ സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്‍ണറുമായി ആശയവിനിമയം പൂര്‍ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ സപ്രീംകോടതിയെ സമീപിക്കാനുമാകും. എന്നാല്‍ ഗവര്‍ണറെ പിണക്കി, സ്ഥിതി വഷളാക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കിരിന് ഇപ്പോഴുളളത്.

Related Articles

Latest Articles