Friday, May 10, 2024
spot_img

പരസ്യമായി പശുവിനെ അറുത്ത് വിരുന്നൊരുക്കിയ ശക്തികളെ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കും; അഖണ്ഡ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി; നേപ്പാളിലും തരംഗമായി കുങ്കുമ ഹരിത പതാകയും താമര ചിഹ്നവും

കഠ്മണ്ഡു: പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ ദർശനം പ്രത്യശാസ്ത്രമാക്കി നേപ്പാളിലും ബിജെപി ഘടകം ശക്തിയാർജ്ജിക്കുന്നു. നേപ്പാൾ ജനതാ പാർട്ടി അഥവാ എൻ ജെ പി എന്ന പേരിലാണ് പാർട്ടി പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിലവിൽ സ്വാധീനമുള്ള നേപ്പാളിൽ ഹിന്ദുക്കൾക്ക് തുല്യനീതി ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. 80% ഹിന്ദു ജനസംഖ്യയുള്ള നേപ്പാൾ ഔദ്യോഗികമായി ഹിന്ദു രാഷ്ട്രം എന്നറിയപ്പെട്ടിരുന്ന ഏക രാഷ്ട്രമായിരുന്നു. എന്നാൽ ഭരണത്തിലെ കമ്മ്യൂണിസ്റ്റ് സ്വാധീനം കാരണം രാജ്യത്തിന് ആ പദവി നഷ്ടമായിരുന്നു. രാഷ്ട്രത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ വിലമതിക്കാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഇപ്പോൾ ജനവികാരം ശക്തമാകുകയാണ്. ഈ സാഹചര്യത്തിലാണ് എൻ ജെ പി അടിത്തറ ശക്തമാക്കാനൊരുങ്ങുന്നത്.

രാജ്യത്ത് നടക്കുന്ന നിർബന്ധിത മത പരിവർത്തനങ്ങളെയും ഹിന്ദു വികാരം വ്രണപ്പെടുത്താനുള്ള ചില മത മൗലികവാദികളുടെ ശ്രമങ്ങളെയും പാർട്ടി ശക്തമായി അപലപിച്ചിട്ടുണ്ട്. അടുത്തിടെ ഇത്തരം തീവ്രവാദ ശക്തികൾ നേപ്പാളിലെ ധരനിൽ പരസ്യമായി പശുവിനെ കൊന്ന് വിരുന്നൊരുക്കിയിരുന്നു. ഇതിനെതിരെ ശക്തമായ ജനവികാരമാണുണ്ടായത്. എൻ ജെ പി നേതാക്കൾ സംഭവത്തിൽ പ്രതിഷേധിച്ച് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകി വരികയാണ്

18 വർഷങ്ങൾക്ക് മുമ്പാണ് എൻ ജെ പി സ്ഥാപിച്ചത്. കഴിഞ്ഞ ആറു മാസം കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എൻ ജെ പി യുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പാർട്ടി 17 സീറ്റുകളും നേടിയിരുന്നു. 2027 ൽ നടക്കാനിരിക്കുന്ന പാർലമെന്റ് തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് ദേശീയ ഉപാദ്ധ്യക്ഷൻ ഖേം നാഥ് ആചാര്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞയാഴ്ച്ച ദില്ലി സന്ദർശിച്ച് ബിജെപിയുടെയും ആർ എസ്സ് എസ്സിന്റെയും മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. വരും ദിവസങ്ങളിലും ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുമെന്നും ഇന്ത്യയിലെ പാർട്ടി പ്രവർത്തനങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. താമര തന്നെയാണ് എൻ ജെ പി യുടെയും തെരഞ്ഞെടുപ്പ് ചിഹ്നം.

ഹിന്ദു രാഷ്ട്രമായ നേപ്പാളിൽ എല്ലാ മേഖകളിലും പെട്ട ജനങ്ങളുടെ പിന്തുണ ഇപ്പോൾ എൻ ജെ പി ക്ക് ലഭിക്കുന്നതായും 40 വയസ്സിന് താഴെയുള്ള യുവജനങ്ങളാണ് പാർട്ടിയുടെ ശക്തിയെന്നും നേതൃത്വം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ബിജെപി യുടെ പ്രവർത്തന മാതൃക സ്വീകരിച്ച് നേപ്പാളിനെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും എൻ ജെ പി നേതാക്കൾ അറിയിച്ചു.

Related Articles

Latest Articles