Friday, May 10, 2024
spot_img

കുരിശിന്റെ ചിഹ്നമുള്ളതിനാൽ ഷെവർലെയുടെ വാഹനങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്ന നാട്ടിൽ ഇന്ന് കുരിശണിഞ്ഞ വിദേശ താരങ്ങൾ കളിക്കുന്നു; ആധുനികതയിലേക്ക് മാറുവാൻ ശരിയത്ത് നിയമങ്ങൾ പോലും റദ്ദാക്കിയ സൗദി ലോകത്തിന് പകരുന്ന പാഠമെന്ത് ? മതത്തിനുമപ്പുറം മാനവികതയ്ക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് സൗദി മാറിയതെങ്ങനെ?

റിയാദ് : ഇന്ന് ലോകത്ത് യൂറോപ്പിനെ പോലും കിടപിടിക്കുന്ന രീതിയിൽ പുരോഗമനം നടക്കുന്ന രാജ്യമാണ് സൗദി അറേബ്യ. പൂർണ്ണമായും ഒരു ഇസ്ലാമിക രാജ്യം എന്ന നിലയിൽ പരിഗണിക്കപ്പെടുമ്പോഴും മത നിയമങ്ങൾ തീർത്ത കൂർത്ത മുനകളുള്ള വേലിക്കെട്ടുകൾ തകർത്തെറിഞ്ഞാണ് സൗദി ഇന്ന് കാണുന്ന ആധുനിക സൗദിയായി രൂപം പ്രാപിച്ചത്. ഒരു പക്ഷെ ലോകത്തെ മറ്റ് മുസ്ലിം രാജ്യങ്ങളിലുള്ള ദാരിദ്ര്യത്തിന്റെ ഭീകര ദൃശ്യങ്ങൾ സൗദി ഉൾപ്പെടയുള്ള മറ്റ് മിഡിൽ ഈസ്റ്റ് മുസ്ലിം രാജ്യങ്ങളിൽ കാണാനാകത്തതും അതുകൊണ്ടു തന്നെയാണ്.

ഈ മുന്നോട്ട് പോക്കിൽ സൗദി അറേബ്യ കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിൻ സൽമാൻ, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളി എന്നത് മതത്തിനുമപ്പുറം ലോകത്തെ വിശാലമായിക്കാണുവാൻ ഇന്നത്തെ സൗദി തലമുറ പ്രാപ്തരാണ് എന്നതിന് ഉത്തമ ഉദാഹരണമാണ്. ഒരു കാലത്ത് സൗദിയിൽ ഏറ്റവും വലിയ മതപരമായ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ക്രിസ്ത്യാനികളുടെ കുരിശ്. രാജ്യത്ത് ക്രിസ്ത്യൻ മതം പടർന്നു പന്തലിക്കുമെന്ന് ഭയപ്പെട്ടിട്ടാവണം കുരിശ് എവിടെ കണ്ടാലും, പിടിച്ചെടുക്കുകയും കുരിശുമായി ബന്ധപ്പെട്ട എന്ത് സാധനങ്ങളും ഒഴിവാക്കുകയും ചെയ്യുന്നത് സൗദിയുടെ പൊതുരീതിയായിരുന്നു. എന്തിനേറെ പറയുന്നു കുരിശിനോടുള്ള സാമ്യമുള്ള ലോഗോ മൂലം ഷെവർലറ്റ് കാറുകൾക്ക് പോലും രാജ്യത്ത് ഒരു അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. തോമസ് എന്ന് കമ്പനിയുടെ ബസുകൾ ലോഗോ തുണികൊണ്ട് മറച്ചാണ് സർവീസ് പോലും നടത്തിയിടുന്നത്.

എന്നാൽ ഇന്ന് സൗദി പ്രൊ ലീഗിൽ കളിക്കാനെത്തിയ കുരിശുമാലയണിഞ്ഞ വിദേശ ഫുട്ബോൾ താരങ്ങൾക്കൊപ്പം ഫോട്ടോ പകർത്താൻ അറബികൾ മത്സരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാൾഡോ മുതൽ നെയ്മർ വരെയുള്ള വിദേശ താരങ്ങളുടെ ഒഴുക്ക് രാജ്യത്തെ കായിക രംഗത്തിനുമപ്പുറം സാംസ്കാരിക രംഗത്തെക്കൂടി ഉത്തേജിപ്പിക്കുകയാണ്. അവർ വിജയസൂചകമായി ആകാശത്തേക്ക് കുരിശ് വരയ്ക്കുമ്പോൾ ഇന്നത്തെ സൗദി പ്രോകോപിതരാകുന്നില്ല. ഇതൊക്കെയും മതനിയമങ്ങളെ കവച്ചു വച്ച് സൗദി സമൂഹം നേടിയ നവോത്ഥാന നേട്ടങ്ങൾ തന്നെയാണ്. ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചപ്പോൾ ഇത് വെറുമാരു ആകാശ ദൗത്യമല്ല, മതാന്ധതയിലായിരുന്നു ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വളർച്ചയാണ് എന്നാണ് ദി ഗാർഡിയൻ പത്രം വിശേഷിപ്പിച്ചത്.
സൗദിയിൽ സ്ത്രീകൾക്ക് കാറോടിക്കാൻ കഴിയുന്നു. സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നൽകി. രാജ്യത്തെമ്പാടും സിനിമാ തീയേറ്ററുകൾ വരുന്നുണ്ട്. സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാവുന്നു. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന കരി നിയമവും മാറി. പർദക്കുള്ളിൽനിന്ന് ബഹിരാകാശത്തേക്ക് പറക്കുന്ന സൗദി സ്ത്രീ, കാലത്തിന്റെ മാറ്റം ആർക്കും തടഞ്ഞുവെക്കാൻ കഴിയില്ല എന്നതിന്റെ കൃത്യമായ സൂചകമാണ്.

ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തി. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി. ഇതിനുമപ്പുറം ഈയിടെ ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കിയിരുന്നു. അതെ ഇന്ന് സൗദി മാറുകയാണ്. ദിഗാർഡിയൻ പറഞ്ഞത് പോലെ മതാന്ധതയിലായിരുന്നു ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വളർച്ചയിലേക്കുള്ള മാറ്റത്തിലാണ് സൗദി.

Related Articles

Latest Articles