മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തിൽ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സാങ്കേതിക വിദഗ്ധരടക്കമുള്ള കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതോടൊപ്പം മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ചികില്‍സയിലുള്ളവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

