ഭോപ്പാല്‍: വനവാസി യുവാവിന്റെ ദേഹത്ത് പ്രതി പ്രവേഷ് ശുക്ല മൂത്രമൊഴിച്ച സംഭവത്തിൽ വനവാസി യുവാവ് ദഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു വരുത്തി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പാദപൂജ നടത്തി. നടന്ന സംഭവത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും കുറ്റക്കാരനെതിരേ കര്‍ശന നടപടി ഉറപ്പു നല്‍കുകയും ചെയ്തു.
സംഭവം വിവാദമായതിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീട് ഇടിച്ചു നിരത്തിയത്. എന്നാല്‍ സംഭവം മുമ്പ് നടന്നതാണെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിവാദത്തിന് വേണ്ടി കുത്തിപ്പൊക്കിയതാണെന്ന് പ്രതിയുടെ വീട്ടുകാര്‍ ആരോപിച്ചു.

