Sunday, October 4, 2026

മുഖ്യമന്ത്രിയെ സ്വപ്ന സുരേഷുമായി ബന്ധിപ്പിച്ച് അപകീർത്തികരമായ പരാമർശം; എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിന് കുരുക്ക്; കേസെടുത്ത് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവിന് കുരുക്ക്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട് എന്നായിരുന്നു കോൺ​ഗ്രസ് നേതാവിന്റെ പരാമർശം. സിപിഎം പ്രവർത്തകനായ പികെ ബിജു ആണ് ഇതിനെതിരെ പരാതി നൽകിയത്. കെപിസിസി ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി കണ്ണൂർ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് വിശ്വനാഥ പെരുമാളിൻ്റെ പ്രസംഗം.

മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാൾ പ്രസം​ഗത്തിൽ ചോദിച്ചത്. ഫ്രോഡുകളുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നുമാണ് പറഞ്ഞത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട് നേതാവാണ് വിശ്വനാഥ പെരുമാൾ. ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതിയുണ്ട്.

Related Articles

Latest Articles