Wednesday, May 29, 2024
spot_img

പനി ബാധിതര്‍ക്ക് ആശ്വാസം! ഡ്രഗ് കിറ്റുമായി ആശാ വര്‍ക്കര്‍മാര്‍ വീടുകളിലേക്ക്, പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂം

തിരുവനന്തപുരം: കനത്തമഴയോടൊപ്പം പകരുന്ന പകർച്ചവ്യാധിക്ക് തടയിടാൻ ആശാവർക്കർമാർ വീടുകളിലേക്ക് എത്തുന്നു. പനി ബാധിതര്‍ക്ക് ആദ്യ ഡോസ് മരുന്നു നല്‍കാന്‍ 10 ഇനങ്ങളുള്ള ഡ്രഗ് കിറ്റുമായി ആശാ വര്‍ക്കര്‍മാര്‍ വീടുകളിലെത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന കിറ്റില്‍ പാരസെറ്റമോള്‍ ഗുളിക, പാരസെറ്റമോള്‍ സിറപ്പ്, ആല്‍ബെന്‍ഡസോള്‍ , അയോണ്‍ ഫോളിക് ആസിഡ് ഗുളിക, ഒആര്‍എസ് പാക്കറ്റ്, പൊവിഡോണ്‍ അയോഡീന്‍ ഓയിന്റ്മെന്റ് , പൊവിഡോണ്‍ അയോഡീന്‍ ലോഷന്‍, ബാന്‍ഡ് എയ്ഡ്, കോട്ടണ്‍ റോള്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ ഉണ്ടായിരിക്കും.

അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികള്‍ക്കു മരുന്നിന്റെ ആദ്യ ഡോസ് നല്‍കിയ ശേഷം തൊട്ടടുത്ത ജനകീയ ആരോഗ്യ കേന്ദ്രത്തിലേക്കോ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കോ റഫര്‍ ചെയ്യണമെന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നതെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംശയ നിവാരണത്തിനായി കണ്‍ട്രോള്‍ റൂമിലെ 9995220557, 9037277026 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്മെന്റ്, ആശുപത്രി സേവനങ്ങള്‍, മരുന്ന് ലഭ്യത, പ്രോട്ടോകോളുകള്‍, സംശയ നിവാരണം എന്നിവയാണ് കണ്‍ട്രോള്‍ റൂമിലൂടെ നിര്‍വഹിക്കുന്നത്.

Related Articles

Latest Articles