Monday, September 21, 2026

അയല്‍ വീട്ടില്‍ പോയി കുസൃതി കാണിച്ചു; അഞ്ചര വയസുകാരനെ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി: അഞ്ച് വയസുകാരന് നേർക്ക് അമ്മയുടെ കണ്ണില്ലാത്ത ക്രൂരത. കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു. ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ശാന്തന്‍പാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ് ദേഹത്ത് പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടി പറഞ്ഞു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഇടുക്കിയിലാണ് താമസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

കുട്ടി പറയുന്നത് അനുസരിക്കാതെ സമീപത്തെ വീടുകളില്‍ പോകുകയും കുസൃതി കൂടുതല്‍ കാണിക്കുകയും ചെയ്തു. ഇതിനുള്ള ശിക്ഷയായാണ് കുട്ടിയുടെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചതെന്ന് അമ്മ ഭുവന പറയുന്നു.

കുട്ടിയുടെ ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് വിദഗ്ധ ചികിത്സക്കായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു.

Related Articles

Latest Articles