Sunday, May 19, 2024
spot_img

ഞങ്ങളുടെ കുഞ്ഞ് മരിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥ മൂലം!!! എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസുകാരിയുടെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം

കാസർകോട്: കാസർകോട് ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം.
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ആണ് പ്രതിഷേധം (Child Death Endosulfan Area Protest). കഴിഞ്ഞ മൂന്ന് വർഷമായി എൻഡോസൾഫാൻ ദുരിത മേഖലയിൽ ഒരു ക്യാമ്പ് പോലും നടത്തിയിട്ടില്ലെന്നാണ് സമരസമിതി ആരോപിക്കുന്നത്. ഇത് മൂലം ഇന്നലെ മരിച്ച കുഞ്ഞിന് എൻഡോസൾഫാൻ ബാധിതയാണെന്ന സർട്ടിഫിക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു.

മരിച്ച ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുൾപ്പെടെയാണ് പ്രതിഷേധിക്കുന്നത്. പെരിഞ്ച ആദിവാസി കോളനിയിലെ മോഹനന്‍- ഉഷ ദമ്പതികളുടെ മകള്‍ ഇന്നലെയാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് കാസര്‍ഗോഡ് എത്തിച്ചത്. പിന്നീട് ഇന്ന് രാവിലെ മൃതദേഹം പ്രതിഷേധത്തിന്റെ ഭാഗമായി സമരവേദിയിലേക്ക് കൊണ്ടുവരികയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് മാതാപിതാക്കളുടെയും ആരോപണം

അതേസമയം ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ദയനീയമാണെന്ന് ആരോപിച്ചുകൊണ്ടാണ് ജനകീയ സമിതി പ്രതിഷേധം നടത്തുന്നത്.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയില്‍ സമാനമായ സംഭവങ്ങള്‍ മുന്‍പും നടന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധമെന്ന് സമരസമിതി അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മാസത്തിനിടെ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം മരിച്ചിട്ടുണ്ടെന്നും ആരോഗ്യസംവിധാനങ്ങളുടെ പരാജയമാണ് ഇതിന് കാരണമെന്നും സമരസമിതി ആരോപിച്ചു.

Related Articles

Latest Articles