Tuesday, September 22, 2026

കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റു; ഇരിങ്ങാലക്കുടയിൽ വീട്ടമ്മയ്ക്ക് കേൾവി നഷ്ടമായി; ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയുടെ കേൾവിശക്തി നഷ്ടമായി. കൽപ്പറമ്പ് സ്വദേശി ഐശ്വര്യയുടെ കേൾവിശക്തിയാണ് നഷ്ടമായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം.

ആറ് മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുകയായിരുന്നു ഐശ്വര്യ. ഇതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു. ചുവരിൽ ചാരിയിരിക്കുകയായിരുന്നു ഐശ്വര്യ. ഇടിമിന്നലേറ്റതിനെ തുടർന്ന് ഐശ്വര്യയും കുഞ്ഞും തെറിച്ചു വീണു.

ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഐശ്വര്യയ്ക്ക് പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. വീടിന് കേടുപാടുകൾ സംഭവിക്കുകയും ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Latest Articles