Thursday, May 16, 2024
spot_img

ഒരു ശരാശരി വ്യക്തി ഒരു ജീവിതകാലത്ത് പറയുന്നതിനേക്കാൾ കൂടുതൽ ഗുഡ് ബൈകൾ ജീവിതത്തിൽ പറയേണ്ടി വരുന്ന കുട്ടികൾ !സൈനിക ഉദ്യോഗസ്ഥരുടെ കുട്ടികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്ക് വച്ച് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥ

“ഫൗജി കുട്ടികൾ” (സൈനിക ഉദ്യോഗസ്ഥരുടെ കുട്ടികൾ) നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഇന്ത്യൻ എയർഫോഴ്സ് (IAF) സ്ക്വാഡ്രൺ ലീഡറുടെ ഹൃദയസ്പർശിയായ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഒരു ദശാബ്ദത്തെ അനുഭവപരിചയമുള്ള ഐഎഎഫ് ഉദ്യോഗസ്ഥയായ നിഹാരിക ഹണ്ട തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ആണ് തന്റെ ചിന്തകൾ പങ്കുവെച്ചത്. അവരുടെ പോസ്റ്റ് വളരെ വേഗം വൈറലായി.

“ഫൗജി കുട്ടികൾ” മാതാപിതാക്കളുടെ സൈനിക പോസ്റ്റിംഗുകൾ കാരണം പലപ്പോഴും വീടുകൾ മാറുക, സ്‌കൂൾ മാറുക, മാറിക്കൊണ്ടിരിക്കുന്ന അയൽപക്കങ്ങളുമായി പൊരുത്തപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് നേരിടുന്നത്. സുഹൃത്തുക്കളോടും പരിചിതമായ ദിനചര്യകളോടും വിടപറയുന്നത് ഒരിക്കലും എളുപ്പമല്ല, ഒരു പുതിയ സ്കൂളിൽ, പുതിയ അയൽപക്കത്തിൽ – ചിലപ്പോൾ ഒരു പുതിയ രാജ്യത്തിൽ!” അവർ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

ഒരു ശരാശരി വ്യക്തി ഒരു ജീവിതകാലത്ത് പറയുന്നതിനേക്കാൾ കൂടുതൽ ഗുഡ് ബൈകൾ ഫൗജി കുട്ടികൾ അവരുടെ കുട്ടിക്കാലത്ത് തന്നെ പറയുന്നുവെന്ന് ഹണ്ട പറഞ്ഞു. ഫൗജി കുട്ടികളോടുള്ള തന്റെ ആരാധനയും ബഹുമാനവും അവർ പ്രകടിപ്പിച്ചു, സൈനികരായ തങ്ങളുടെ മാതാപിതാക്കളെയും ഒപ്പം തങ്ങളുടെ രാജ്യത്തെയും പിന്തുണയ്ക്കുന്നതിൽ അവർ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം തനിക്കും ഭർത്താവിനും അചഞ്ചലമായ പിന്തുണ നൽകുന്ന സ്വന്തം കുഞ്ഞിനോടും ഹണ്ട നന്ദി പറഞ്ഞു.

Related Articles

Latest Articles