Monday, October 5, 2026

അരുണാചലില്‍ ചെെനീസ് കടന്നുകയറ്റം; അടിസ്ഥാന സൗകര്യ വികസനവും പട്രോളിങ്ങും ശക്തമാക്കി ചൈന; കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ

ദില്ലി: അരുണാചൽ പ്രദേശിലും ചൈനീസ് കടന്നുകയറ്റം നടത്താൻ ആരംഭിച്ചുവെന്ന് റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അസാഫില മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആര്‍എഎല്‍പിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വന്‍ വികസനത്തോടൊപ്പം ചൈനീസ് പട്രോളിംഗിലും അടുത്തിടെ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്‌ അസഫില പ്രദേശത്താണ് പട്രോളിങ് കാര്യമായി നടക്കുന്നത്. ഇതിന് മുമ്പ് കിഴക്കൻ ലഡാക്കിൽ ചൈന കടന്ന് കയറ്റം നടത്തിയിരുന്നു. ഇത്തരത്തിലുള്ള കടന്ന് കയറ്റങ്ങൾ ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ലഡാക്ക് കടന്ന് കയറ്റത്തിൽ നീണ്ട സംഘർഷാവസ്ഥ അവസ്ഥയ്ക്ക് ശേഷം പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‍നങ്ങൾ രൂക്ഷമാക്കുമെന്നാണ് സൂചന.

Related Articles

Latest Articles