Sunday, May 5, 2024
spot_img

ഭൂട്ടാന്‍ രാജകുടുംബത്തിന്റെ പൂര്‍വ്വിക പ്രദേശങ്ങള്‍ കയ്യേറി ചൈന: ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഭൂട്ടാന്‍ രാജകുടുംബത്തിന്റെ പൂര്‍വ്വിക പ്രദേശങ്ങളില്‍ കയ്യേറ്റം ശക്തമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ചൈന. സാംസ്‌ക്കാരിക പ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങ് താഴ്‌വരയിലാണ് ഭൂമി കയ്യേറി ചൈന ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

വന്‍ വേഗത്തിലാണ് ചൈന ടൗണ്‍ഷിപ്പുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളില്‍ ഇരുന്നൂറോളം ഒറ്റക്കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായത് വ്യക്തമായിട്ടുണ്ട്. മൂന്ന് എന്‍ക്ലേവുകളുടെ ജോലികള്‍ പുരോഗമിക്കുകയാണ്. എട്ടു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഭൂട്ടാന് ചൈനക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്ന ബോധ്യമാണ് ചൈനയുടെ കയ്യേറ്റത്തിന് പിന്നിലെ പ്രധാന വികാരം.

നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ ചൈന ഹിമാലയന്‍ അതിര്‍ത്തി ഭൂമികളില്‍ വന്‍ കയ്യേറ്റമാണ് നടത്തുന്നത്. ഭൂട്ടാനുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കിടയിലും ബീജിംഗിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 2020 നവംബര്‍ ഒന്‍പതിലെ ഉപഗ്രഹ ചിത്രത്തില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം കണ്ടെത്താനാവില്ല. എന്നാല്‍ 2023 ഡിസംബര്‍ 21ന്റെ ചിത്രത്തില്‍ ബേയുല്‍ ഖെന്‍പജോങ്ങില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത് തിരിച്ചറിയാനാവും.

Related Articles

Latest Articles