Friday, May 3, 2024
spot_img

ഇനി സംരക്ഷിക്കാൻ ആരുമില്ല! പി എഫ് ഐ-ക്ക് പിടിമുറുക്കിയതോടെ ജീവനുംകൊണ്ടോടിയത് ഇവർ…

സംരക്ഷണം നൽകിയവരും, വ്യാജന്മാരെ കടത്തിക്കൊണ്ട് വന്നവരുമൊക്കെ കൈയ്യൊഴിഞ്ഞു… ഇനി രക്ഷയില്ല, എന്നറിഞ്ഞതോടെ കിട്ടിയതൊക്കെയും എടുത്തുകൊണ്ട് നാടുവിട്ടിരിക്കുകയാണ് . പറഞ്ഞു വരുന്നത് പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഇനി കേരളത്തിൽ നിൽകാൻ കഴിയില്ലെന്ന് മനസിലായി സംസ്ഥാനം വിട്ട ബംഗ്ലാദേശ് സ്വദേശികളെ കുറിച്ചാണ്…

കഴിഞ്ഞ ആഴ്ച്ചയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്തിന് പിന്നാലെ എറണാകുളം പെരുമ്പാവൂർ മേഖലയിൽ വ്യാജ തിരിച്ചറിയൽ രേഖയിൽ തങ്ങിയിരുന്ന ബംഗ്ലാദേശികൾ സംസ്ഥാനം വിട്ടു എന്ന രീതിയിൽ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുടെ സംരക്ഷണയിലായിരുന്നു അനധികൃതമായി എത്തിയവർ കഴിഞ്ഞിരുന്നത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ വിവിധ ഭാഷാ തൊഴിലാളികൾ തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലും ആളുകൾ കുറഞ്ഞു.

വ്യാജ തിരിച്ചറിയൽ രേഖകളിൽ ബംഗ്ലാദേശികളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും, കേരളത്തിൽ ഇവർക്ക് സുരക്ഷിത താവളമൊരുക്കുകയും ചെയ്തതിൽ മതഭീകരവാദികളുടെ പങ്ക് നേരത്തെ തന്നെ വ്യക്തമായിരുന്നു. 2020 സെപ്തംബറിൽ എൻ ഐ എ പെരുമ്പാവൂരിൽ നടത്തിയ റെയ്ഡിൽ മൂന്ന് അൽ ഖ്വയ്ദ ഭീകരവാദികൾ പിടിയിലായിരുന്നു. രാജ്യത്താകെ നടന്ന റെയ്ഡിൽ 9 പേർ പിടിയിലായതിൽ മൂന്ന് പേർ പെരുമ്പാവൂരിൽ നിന്നായിരുന്നു. കഴിഞ്ഞ 10 വർഷത്തോളമായി പെരുമ്പാവൂർ കേന്ദ്രീകരിച്ച് നടന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കെല്ലാം വിദേശ ഫണ്ടുകളും ലഭിച്ചിരുന്നു.

Related Articles

Latest Articles