Friday, May 3, 2024
spot_img

തകർന്ന് തരിപ്പണമായി ചൈന; ആഗോള സാമ്പത്തിക വാണിജ്യ മേഖലയിൽ കനത്ത തിരിച്ചടി; 31ൽ 28 പ്രവിശ്യകളിലും വളർച്ച മുരടിച്ചു

ബീജിംഗ്: ആഗോള സാമ്പത്തിക വാണിജ്യ മേഖലയിൽ ചൈനയ്ക്ക് കനത്ത തിരിച്ചടി(China’s manufacturers feel the pain of Ukraine crisis). ചൈനയുടെ പ്രധാന നഗരങ്ങളായ ഷാങ്ഹായ്, ഗുവാംഗ്‌തൂംഗ്, ബീജിംഗ് എന്നിവയടക്കം വരുമാനം നിലച്ച അവസ്ഥയിലാണ്. കോവിഡ് മൂലമുണ്ടായ ആഭ്യന്തര വളർച്ച തകർന്നതിനൊപ്പം ലോകരാജ്യങ്ങളുടെ ഉപരോധങ്ങളും ഹോങ്കോംഗിന്റെ തകർച്ചയും ചൈനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സാമ്പത്തിക വാണിജ്യ കാർഷിക മേഖലകളിലെല്ലാം തകർച്ചയും മുരടിപ്പും പ്രകടമാണെന്നാണ് റിപ്പോർട്ട്.

2021-22 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടടുക്കുമ്പോൾ 31 പ്രവിശ്യകളിൽ 28ലും വളർച്ച മുരടിച്ചു. ഒരു വർഷത്തെ വിശകലനത്തിലാണ് പ്രകടമായ മാറ്റം ദൃശ്യമാകുന്നത്.
എന്നാൽ ഔദ്യോഗികമായി ചൈന സാമ്പത്തിക വാണിജ്യ കാർഷിക മേഖലകളിലെ താഴെയായത് അംഗീകരിക്കാൻ ഒരുക്കമല്ല. രണ്ടു വർഷം മുമ്പുള്ള മാറ്റത്തിൽ നിന്നും ഏറെ മെച്ചപ്പെട്ടെന്നും ആഗോളതലത്തിൽ കുതിപ്പുണ്ടാക്കുമെന്നാണ് ബീജിംഗ് അവകാശപ്പെടുന്നത്.

എന്നാൽ തന്റെ മൂന്നാം ഘട്ട ഭരണകാലഘട്ടത്തിൽ വലിയ മുന്നേറ്റത്തിലേക്ക് നാട് പോകുമെന്ന ഷീ ജിൻ പിംഗിനുള്ള പതീക്ഷയാണ് ഇതോടെ തകരുന്നത്. എന്നാൽ വരാനിരിക്കുന്ന 20-ാമത് പാർട്ടി കോൺഗ്രസിൽ ഭരണകൂടത്തിന്റെ നയപ്രഖ്യാപനത്തിൽ രാജ്യത്തെ എല്ലാ മേഖലയിലേയും തകർച്ചയുടെ കാരണം ബോധിപ്പിക്കേണ്ട അവസ്ഥയിലാണ് ഷീ ജിൻ പിംഗ്. സാമ്പത്തിക പരാധീനത രൂക്ഷമായതോടെ സർക്കാർ ജോലിക്കാർക്കു നൽകിയ ബോണസും മറ്റ് ആനുകൂല്യങ്ങളും തിരികെ അടയ്‌ക്കാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.

Related Articles

Latest Articles