ദില്ലി: പാചക വാതക വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ (LPG Price)വിലയാണ് കുറച്ചത്. 19 കിലോ സിലിണ്ടറിന്റെ വില 101 രൂപ കുറച്ചു. ഇതോടെ സിലിണ്ടർ വില 1902.50 രൂപയായി. എന്നാൽ വീടുകളിൽ ഉപയോഗിക്കുന്ന പാചക വാതകസിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില കേന്ദ്ര സർക്കാർ കുറയ്ക്കുന്നത്.
19 കിലോ എൽപിജി സിലിണ്ടറിന് 102.50 രൂപ ആണ് ജനുവരിയിൽ കുറച്ചത്. ഡിസംബർ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ജനുവരിയിൽ കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയിരുന്നു. ഈ വിലയിലാണ് ഇന്ന് വീണ്ടും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഹോട്ടലുടമകൾക്കും മറ്റും ഏറെ ആശ്വാസം നൽകുന്നതാണ്.

