Sunday, September 27, 2026

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ഇന്ന് രാവിലെയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്ക് 470 കിലോമീറ്റർ അകലെ തെക്ക് കിഴക്കായും, തമിഴ്‌നാടിന് 760 കിലോമീറ്റർ അകലെ തെക്ക്കിഴക്കായും ചെന്നൈക്ക് 950 കിലോമീറ്റർ അകലെ തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.

കൂടാതെ അടുത്ത 24 മണിക്കൂറിനുള്ളിൽ അതി തീവ്രന്യൂന മർദ്ദമായി വീണ്ടും ശക്തി പ്രാപിക്കുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

അതുകൊണ്ട് തന്നെ കേരളത്തിൽ 5,6,7 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. മഴമുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ മുഖ്യമന്ത്രി ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

Related Articles

Latest Articles