Wednesday, September 30, 2026

അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ പ്രകോപനം: വിരട്ടിയോടിച്ച് ഇന്ത്യന്‍ സൈന്യം

ഇന്ത്യയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രകോപനം തുടര്‍ന്ന് ചൈന.
ചൈനയുടെ സൈനികര്‍ വീണ്ടും അതിര്‍ത്തിയില്‍ പ്രകോപനം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സിവിലിയന്‍ വേഷത്തില്‍ ഇന്ത്യയിലേക്ക് ചൈനീസ് സൈനികര്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഇതു മനസ്സിലാക്കിയ ഐടിബിപി സേനാംഗങ്ങള്‍ ഇവരെ ശക്തമായി പ്രതിരോധിച്ച് മടക്കി അയച്ചു. ചാംങ്താങ് മേഖലയിലായിരുന്നു പ്രകോപനം നടന്നത്. ഈ വര്‍ഷത്തില്‍ നിരവധി തവണയാണ് ചൈന അതിര്‍ത്തിയില്‍ ഇത്തരത്തില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ചൈനയുടെ പ്രകോപനത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles