Monday, May 6, 2024
spot_img

വിദേശ ഫണ്ട് ഒഴുകുന്നു; നടപടികൾ പാലിക്കാതെ കർഷകസമരക്കാർ നേടിയത് ലക്ഷങ്ങൾ, അന്വേഷണം തുടങ്ങി

ദില്ലി‌: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സംഭാവനകള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നടപടികള്‍ പാലിക്കാതെ വിദേശ ഫണ്ട്‌ സ്വീകരിക്കുന്നെന്നാണ് പ്രക്ഷോഭരംഗത്തുള്ള കര്‍ഷകസംഘടയ്‌ക്കെതിരേ ആരോപണമുള്ളത്. പഞ്ചാബിലെ പ്രമുഖ കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍ യൂണിയനാണ്‌ ഇത്തരത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്‌. വിദേശഫണ്ട്‌ വാങ്ങലുമായി ബന്ധപ്പെട്ട്‌ ബാങ്കിന്റെ മുന്നറിയിപ്പ്‌ നോട്ടീസ്‌ കിട്ടിയെന്ന്‌ സംഘടനയുടെ ജനറല്‍ സെക്രട്ടറി പറഞ്ഞു.

സംഭാവനകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഫോറിന്‍ എക്സ്ചേഞ്ച് വിഭാഗം വിവരങ്ങള്‍ തേടിയതായി പഞ്ചാബ് സിന്ധ് ബാങ്കിന്റെ മോഗ ജില്ലയിലെ ബ്രാഞ്ചില്‍ നിന്ന് അറിയിച്ചതായി സമരരംഗത്തുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗം നേതാക്കളും പറഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ 9 ലക്ഷത്തോളം രൂപയാണ് സംഘടനയുടെ അക്കൗണ്ടില്‍ വന്നിരിക്കുന്നത്. അതേസമയം ഇത്തരം പണമിടപാടുകള്‍ക്ക് നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു.
എന്നാല്‍ വിദേശത്തുനിന്നുള്ളവര്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് പതിവായി തുക സംഭാവന ചെയ്യാറുണ്ടെന്നാണ് നേതാക്കളുടെ വിശദീകരണം. കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി പഞ്ചാബി പ്രവാസികള്‍ അയച്ചുതരുന്ന പണമാണിതെന്നാണ് സെക്രട്ടറി സുഖ്‌ദേവ്‌ സിങ്‌ കോക്‌റി പറയുന്നത്.

‘ബാങ്കില്‍നിന്ന്‌ രേഖാമൂലം മുന്നറിയിപ്പ്‌ കിട്ടിയാല്‍ മറുപടി നല്‍കും. പഞ്ചാബിലും വിദേശത്തുമുള്ള കര്‍ഷകസ്‌നേഹികള്‍ പണം അയച്ചുതരുന്നതില്‍ എന്താണ്‌ തെറ്റ്‌? ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം അവരുടേത്‌ കൂടിയാണ്‌. ഞങ്ങളാരും കാര്‍ഷികരംഗത്തെ ഇടനിലക്കാരില്‍നിന്ന്‌ പണം വാങ്ങുന്നില്ലെന്നും, ഭാരതീയ കിസാന്‍ യൂണിയന്‍ തലവന്‍ ജോഗീന്ദര്‍ തുറന്നടിച്ചു. കര്‍ഷകപ്രക്ഷോഭത്തെ തളര്‍ത്താനുള്ള കേന്ദ്രനീക്കമാണ്‌ സംസ്‌ഥാനത്ത്‌ നടക്കുന്ന റെയ്‌ഡുകളെന്ന്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങും ആരോപിച്ചു.

Related Articles

Latest Articles