Monday, May 20, 2024
spot_img

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക്; എപ്പോൾ എവിടെ പതിക്കുമെന്ന് ആർക്കും അറിയില്ല

ന്യൂയോർക്: ചൈന വിക്ഷേപിച്ച റോക്കറ്റിന്റെ വലിയൊരു ഭാഗം ഭൂമിയിലേക്ക് നിയന്ത്രണമില്ലാതെ തിരികെ പതിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. റോക്കറ്റ് ഭൂമിയില്‍ എപ്പോള്‍ പതിക്കുമെന്നും എവിടെ പതിക്കുമെന്നും ഇതുവരം വ്യക്തമായിട്ടില്ല.

ചൈനയുടെ ടിയാന്‍ഗോംഗ് സ്‌പേസ് സ്റ്റേഷനിലേക്ക് ലാബ് മൊഡ്യൂളുമായി ജൂലൈ 24 നാണ് ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റ് വിക്ഷേപിച്ചത്. സാധാരണയായി റോക്കറ്റ് അവശിഷ്ടങ്ങള്‍ നിയന്ത്രിത രൂപത്തിലാണ് തിരികെ ഭൂമിയിലേക്ക് പതിക്കുക. ഇവയെ നിയന്ത്രിച്ച് സമുദ്രത്തില്‍ പതിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുക. എന്നാല്‍ 23 മെട്രിക് ടണ്‍ ഭാരമുള്ള

ലോംഗ് മാര്‍ച്ച് 5ബിയുടെ പതനത്തിന് മേല്‍ ചൈനീസ് സ്‌പേസ് ഏജന്‍സിക്ക് പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്.ലോംഗ് മാര്‍ച്ച് 5ബിയുടെ മുന്‍പത്തെ രണ്ട് ലോഞ്ചുകളിലും റോക്കറ്റ് ഭാഗങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് തിരികെ എത്തിയിരുന്നു. 2020 ല്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്തും 2021 ല്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലുമാണ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ചത്.

Related Articles

Latest Articles