Thursday, May 9, 2024
spot_img

ലോക പ്രശസ്ത പിസാ ഗോപുരത്തിന്റെ ചരിവ് 4 ഡിഗ്രി മാത്രമാണ്! എന്നാൽ വാരാണസിയിലെ ഈ ക്ഷേത്രത്തിന് ചരിവ് 9 ഡിഗ്രിയാണ്; മുൻ നയതന്ത്ര വിദഗ്ധന്റെ ട്വീറ്റ് തരംഗമാകുന്നു

ലോക പ്രശസ്ത പിസാ ഗോപുരത്തിന്റെ ചരിവ് 4 ഡിഗ്രി മാത്രമാണ്! എന്നാൽ വാരാണസിയിലെ ഈ ക്ഷേത്രത്തിന് ചരിവ് 9 ഡിഗ്രിയാണ്; മുൻ നയതന്ത്ര വിദഗ്ധനായ എറിക് സൊലേമിന്റെ ട്വീറ്റ് തരംഗമാക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ. ഇൻക്രെഡിബിൾ ഇന്ത്യ എന്ന കുറിപ്പോടെ അദ്ദേഹം പറയുന്നത് വാരാണസിയിലെ രത്നേശ്വർ ക്ഷേത്രത്തെ കുറിച്ചാണ്. വാരാണസിയിലെ മണികർണ്ണികാ ഘട്ടിലാണ് പുരാതനമായ രത്നേശ്വർ ക്ഷേത്രമുള്ളത്. കാശി കാർവാത് എന്നും ഈ മഹാദേവ ക്ഷേത്രം അറിയപ്പെടുന്നു. 1860 കൾക്ക് മുമ്പ് ഈ ക്ഷേത്രത്തിന് ചരിവില്ലായിരുന്നുവെന്നും ക്ഷേത്രം സ്ഥിതിചെയ്യുന്ന മണ്ണിടിഞ്ഞ് താഴ്ന്നതിനു ശേഷമാണ് ചരിവ് രൂപപ്പെട്ടതെന്നും വിശ്വാസമുണ്ട്. കെട്ടിടത്തിന് ചരിവുമൂലം യാതൊരു ബലക്ഷയവുമില്ലാത്ത അത്ഭുത നിർമ്മിതിയാണ് രത്നേശ്വർ മഹാദേവ ക്ഷേത്രം.

രത്നേശ്വർ ക്ഷേത്രത്തിനു 74 മീറ്റർ ഉയരമുണ്ട് 9 ഡിഗ്രി ചരിവും എന്നാൽ 4 ഡിഗ്രി ചരിവുള്ള പിസാ ഗോപുരത്തിന്റെ ഉയരം 54 മീറ്റർ മാത്രമാണെന്നത് ശ്രദ്ധേയമാണ്. എന്നിട്ടും പിസാ ഗോപുരം ലോകോത്തര വിനോദ സഞ്ചാരകേന്ദ്രവും രത്നേശ്വർ ക്ഷേത്രം ഒരു ടൂറിസ്റ്റു കേന്ദ്രമായിപ്പോലും അടയാളപ്പെടുത്താത്ത അത്ഭുത നിർമ്മിതിയുമാണെന്നതുകൊണ്ടാണ് എറിക്കിന്റെ ട്വീറ്റ് തരംഗമായത്. 1173 ലാണ് പിസാ ഗോപുരം നിർമ്മിക്കപ്പെട്ടത്. മണ്ണിടിച്ചിൽ കാരണം തന്നെയാണ് പിസാ ഗോപുരത്തിനും ചരിവുണ്ടായത്.

Related Articles

Latest Articles