ദക്ഷിണേഷ്യൻ സുരക്ഷാ സന്തുലിതാവസ്ഥയിലും സൈനിക വാർത്തകളിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് 2025 മേയിൽനടന്ന ഓപ്പറേഷൻ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ. ഈ ഏറ്റുമുട്ടലിൽ പാകിസ്താന്റെ ജെ-10സിഇ (J-10CE) യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിച്ച കെ.എൽ.ജെ-7എ (KLJ-7A) ഏസ (AESA) റഡാർ മാത്രം ഉപയോഗിച്ച് 200 കിലോമീറ്റർ അകലെവെച്ച് ഇന്ത്യൻ പോർവിമാനങ്ങളെ വെടിവെച്ചിട്ടെന്ന ചൈനീസ് റഡാർ ശാസ്ത്രജ്ഞൻ ബെൻ ഡെയുടെ അവകാശവാദം പ്രതിരോധ ലോകത്ത് വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. എവാക്സ് (AWACS) സംവിധാനങ്ങളുടെയോ മറ്റ് നെറ്റ്വർക്ക് പിന്തുണയുടെയോ സഹായമില്ലാതെ ഒറ്റയ്ക്ക് പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിച്ചതെന്നാണ് ചൈനീസ് മാധ്യമങ്ങളും പ്രമുഖ മാധ്യമസ്ഥാപനമായ സോഹുവും (Sohu) റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ വാദങ്ങൾക്ക് പിന്നിലെ സാങ്കേതികവും പ്രായോഗികവുമായ വശങ്ങൾ ആഴത്തിൽ പരിശോധിക്കുമ്പോൾ, പ്രസ്തുത അവകാശവാദം കേവലം ഒരു പ്രചാരണം മാത്രമാണെന്നും അതിൽ വലിയ രീതിയിലുള്ള സാങ്കേതിക വിടവുകൾ ഉണ്ടെന്നും വ്യക്തമാകുന്നു. #operationindia #j10ce #klj7a #radar technology #chineseradar #defenseanalyst #southasiangeopolitics #iafvspaf #chinesepropaganda #malayalamdefensenews #tatwamayinews

