Friday, May 3, 2024
spot_img

മലയാളക്കരയ്ക്ക് പുതുവർഷപ്പിറവി; ഇന്ന് ചിങ്ങം ഒന്ന്; ഇനി പൊന്നോണത്തിനായുള്ള കാത്തിരിപ്പ്

കളള കര്‍ക്കിടകത്തിന് വിട നൽകിക്കൊണ്ട് : പ്രതീക്ഷയുടെ വെളിച്ചവുമായി ഇന്ന് ചിങ്ങം ഒന്ന്. കോവിഡ് വ്യാപനം ലോകത്തെയാകെ നിശ്ചലമാക്കിയെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ഈ ചിങ്ങപ്പുലരിയില്‍ മലയാളികള്‍. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. ചിങ്ങം ഒന്നിന് മണ്ണിന്റെ മണമാണ്, ഞാറ്റു പാട്ടിന്റെ താളവും. പൊന്നിൻ ചിങ്ങമെത്തുന്നതോടെ മണ്ണിന്റെ മനസ്സറിയുന്ന കർഷകന്റെയുള്ളം നിറയും.

കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്. എന്നാൽ പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ രണ്ടുവർഷവും പ്രളയം കവർന്നെടുത്തു. ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്ക് മേൽ ഇത്തവണ മഹാമാരിക്കാലത്തിൻറെ ആശങ്ക ഉണ്ടെങ്കിലും ചിങ്ങം ഒന്ന് ഓരോ കർഷകനും പ്രതീക്ഷയുടെ ദിനമാണ്.

ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. വര്‍ഷം മുഴുവന്‍ സുഖവും സമ്പദ് സമൃദ്ധിയും കിട്ടാന്‍ വിശ്വാസികളൊക്കെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ദിനം കൂടിയാണിത്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഓണം കടന്നുപോകുന്നത് മലയാളികളുടെ കണ്ണീരിലൂടെയാണ്. ഒരു മഹാമാരിയെ ചെറുത്ത് പോരാട്ടത്തിലാണ് ലോകം മുഴുവനും ഇപ്പോൾ. എങ്കിലും പ്രതീക്ഷകളുടെ മുകളിലാണ് ജീവിതം നിലനിൽക്കുന്നത്. ആ നനല്ല ദിനങ്ങളുടെ വെളിച്ചം എത്രയും വേഗം തെളിയുമെന്നും മനോഹരമായ പുലരിവിരിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles