Thursday, May 16, 2024
spot_img

‘ചിറ്റഗോംഗ് തുറമുഖം ഇന്ത്യൻ ഉപയോഗത്തിനായി ബംഗ്ലാദേശ് വിട്ടുനൽകും’; ചൈനയുടെ തന്ത്രം പരാജയപ്പെടുത്തി ഭാരതം

 

ധാക്ക:ചൈനയുടെ തന്ത്രം പരാജയപ്പെടുത്തി ഭാരതം. ചൈനയുടെ നീക്കത്തെ തകർത്തെറിഞ്ഞ് ബംഗ്ലാദേശിലാണ് വൻ നയതന്ത്രവിജയം ഇന്ത്യ നേടിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് ചിറ്റഗോംഗ് തുറമുഖം ഉപയോഗിക്കാമെന്ന് ബംഗ്ലാദേശ്, ഇന്ത്യയോട് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഷെയ്ഖ് ഹസീനയുമായി അര മണിക്കൂർ നേരം ജയ്ശങ്കർ സംസാരിച്ചിരുന്നു. ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ജയ്ശങ്കർ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി ഷെയ്ഖ് ഹസീനയെ ദില്ലിയിലേക്ക് ക്ഷണിക്കാനാണ് അദ്ദേഹം ബംഗ്ലാദേശ് സന്ദർശിച്ചത്. ഇന്ത്യ-ബംഗ്ലാദേശ് വ്യാപാരബന്ധം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.

അതേസമയം ബംഗ്ലാദേശിലെ പ്രധാന തുറമുഖമാണ് ചിറ്റഗോംഗ് തുറമുഖം. ഈ തുറമുഖത്തിലൂടെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാവുക മാത്രമല്ല, അസം, മേഖാലയ, മണിപ്പൂർ, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും. ഇതുവഴി ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാകും. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ടെന്ന് കൂടിക്കാഴ്‌ച്ചയിൽ ഹസീന പറഞ്ഞതായി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറി എഹ്‌സുനിൽ കരീം പറഞ്ഞു.കൂടാതെ പരസ്പര പ്രചോദനത്തിനായി ബന്ധം വർദ്ധിപ്പിക്കേണ്ടതായുണ്ട് എന്നും ബംഗ്ലാദേശിന്റെ തെക്കു കിഴക്കൻ ഷിറ്റഗോംഗ് തുറമുഖം ഉപയോഗിക്കുന്നതിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയ്‌ക്ക് പ്രത്യേകിച്ചും പ്രയോജനം ലഭിക്കുമെന്നും എഹ്‌സുനിൽ വ്യക്തമാക്കി.

Related Articles

Latest Articles