Friday, March 29, 2024
spot_img

ചോറ്റാനിക്കര അമ്മ കൈവിട്ടില്ല: പൊട്ടിപ്പൊളിഞ്ഞ ജീവിതത്തെ ആത്മഹത്യയുടെ വക്കിൽ നിന്നും അമ്മ രക്ഷിച്ചു; വജ്ര വ്യാപാരിയുടെ ജീവിത കഥ ഇങ്ങനെ

കൊച്ചി: പൊട്ടിപ്പൊളിഞ്ഞ ജീവിതവുമായി ആത്മഹത്യയുടെ തീരത്തു നിന്ന തന്നെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത് ചോറ്റാനിക്കര അമ്മയാണെന്ന് ബംഗളൂരു സ്വദേശിയായ ഗണശ്രാവൺ.

ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാർത്ഥ്യമാക്കാൻ 500 കോടി രൂപ സമർപ്പിക്കാൻ സ്വർണ വ്യാപാരിയായ ഗണശ്രാവൺ തീരുമാനിച്ചത് അതുകൊണ്ടാണ്. 2016 വരെ തനിക്ക് ദുരിതകാലമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

സാമ്പത്തിക തകർച്ചയിലും ജീവിത പ്രതിസന്ധികളിലും വലഞ്ഞ് നിൽക്കുമ്പോഴാണ് ചോറ്റാനിക്കര അമ്മയിൽ അഭയം തേടിയത്. ഏതാനും വർഷം കൊണ്ട് ബിസിനസ് വാനോളം ഉയർന്നു. പാവപ്പെട്ട പൂജാരി കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. സംഗീതപ്രേമം കാരണം മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്‌ളോമ പൂർത്തിയാക്കാനായില്ല.1995 മുതൽ 2016 വരെ സംഗീതമായിരുന്നു ജീവിതം. അതിനുശേഷമാണ് സ്വർണത്തിലേക്കും വിദേശ വ്യാപാരത്തിലേക്കും കടന്നത്.

തുടർന്നുണ്ടായ പ്രതിസന്ധികൾക്കിടെ ഒരു ഗുരുവാണ് ചോറ്റാനിക്കരയിൽ പോകാൻ പറഞ്ഞത്. അന്നു മുതൽ എല്ലാ പൗർണമിക്കും അമാവാസിക്കും മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട് എന്നും 46കാരനായ ഗണശ്രാവൺ പറയുന്നു. ബംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറാണ് ഗണശ്രാവൺ. ഇന്ത്യയിലെ പ്രമുഖ സ്വർണ, വജ്ര കയറ്റുമതി സ്ഥാപനമാണിത്. ക്ഷേത്രപദ്ധതി എത്രയും വേഗം തുടങ്ങണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles