Thursday, October 22, 2026

കണ്ണീരിൽ മുങ്ങി തലസ്ഥാനത്തെ ക്രിസ്മസ് ആഘോഷം;
കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി

തിരുവനന്തപുരം : ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ ജില്ലയിൽ കാണാതായി. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്.

വൈകുന്നേരം അഞ്ചര മണിയ്ക്കായിരുന്നു അപകടം. പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16) കണിയാപുരം സ്വദേശി സാജിദ് (19) സാജൻ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.

Related Articles

Latest Articles