Saturday, May 18, 2024
spot_img

കറുവാപ്പട്ട നിസാരക്കാരനല്ല, പ്രമേഹം മുതല്‍ ഹൃദയരോഗം വരെ മാറ്റും, ഇതൊന്നും അറിയാതെ പോകരുതേ…

ആധുനിക വൈദ്യശാസ്ത്രഗവേഷണങ്ങള്‍ പ്രകാരം കറുവാപ്പട്ട പല ഗുണങ്ങളുള്ള ഒരു സിദ്ധൗഷധമാണ്. ആയൂര്‍വേദമരുന്നുകളില്‍ ആസ്മയ്ക്കും അലര്‍ജിക്കുമൊക്കെ ഉപയോഗിക്കുന്ന സീതോപലാദിചൂര്‍ണ്ണം ഉള്‍പ്പെടെ അനേകം മരുന്നുകള്‍ ഉണ്ടാക്കാന്‍ കറുവാപ്പട്ട ഉപയോഗിക്കുന്നുണ്ട്. കൂടാതെ പ്രമേഹം മുതല്‍ ഹൃദയരോഗം വരെ മട്ടൻ ഇതിന് സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടേ അളവ് കുറയ്ക്കാനുള്ള കറുവാപ്പട്ടയുടെ കഴിവിനെപ്പറ്റി അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിവിധ പഠനങ്ങളെ വിശകലനം ചെയ്ത് ഗവേഷകര്‍ തയ്യാറാക്കുന്ന മെറ്റ അനാലിസിസ് പഠനങ്ങള്‍ തെളിയിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കറുവാപ്പട്ടയ്ക്ക് കഴിവുണ്ട് എന്നതാണ്. 120 മില്ലിഗ്രാം മുതല്‍ 6 ഗ്രാം വരെ കറുവാപ്പട്ട ഒരു ദിവസം ഉപയോഗിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും എന്ന് പഠനങ്ങളില്‍ വ്യക്തമായി. പക്ഷേ അതിലധികം കറുവാപ്പട്ട ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. കാരണമറിയാന്‍ അവസാനം വരെ വായിയ്ക്കുക.

പല രോഗങ്ങള്‍ക്കും കാരണമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്ന പോഷകങ്ങളെയാണ് ആന്റി ഓക്ള്‍സിഡന്റുകള്‍ എന്ന് പറയുന്നത്. ഏറ്റവും കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്ന് കറുവാപ്പട്ടയാണ്. പോളി ഫിനോളുകള്‍ എന്നറിയപ്പെടുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് കറുവാപ്പട്ട. സിന്നമണാല്‍ഡിഹൈഡ് എന്ന ആന്റിഓക്‌സിഡന്റും കറുവാപ്പട്ടയിലുണ്ട്. കാന്‍സര്‍ മുതല്‍ ഹൃദയാഘാതം വരെ തടയാന്‍ ആന്റിഓക്‌സിഡന്റുകളാല്‍ സമൃദ്ധമായ ആഹാരങ്ങള്‍ കഴിച്ചാല്‍ കഴിയും. സസ്യാഹാരത്തില്‍ നിന്ന് മാത്രമേ ആന്റി ഓക്‌സിഡന്റുകള്‍ ലഭിയ്ക്കൂ എന്ന് പ്രത്യേകം ഓര്‍ത്തിരിയ്ക്കണം.

ഭക്ഷണത്തിലുള്ള അനേകം രോഗകാരികളായ ബാക്ടീരിയയെ നശിപ്പിക്കാന്‍ കറുവാപ്പട്ടയ്ക്ക് കഴിവുണ്ട് എന്ന് സംശയരഹിതമായി തെളിയിച്ചിട്ടുണ്ട്. ഫ്രിഡ്ജുകള്‍ ഇല്ലാത്ത കാലത്ത് മാംസാഹാരം ഉണ്ടാക്കുമ്പോള്‍ അത് നശിയ്ക്കാതിരിയ്ക്കാനാണ് കറുവാപ്പട്ടയും കുരുമുളകുമൊക്കെ ചേര്‍ത്തിരുന്നത് തന്നെ.

Related Articles

Latest Articles