Wednesday, November 4, 2026

തൃശ്ശൂരിൽ വീണ്ടും സിഐടിയു ഗുണ്ടായിസം; വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞു; അവസാനം ചുമട് ഇറക്കിയത് ഗൃഹനാഥനും ഭാര്യയും കുടി.

തൃശൂർ: വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നതിൽ ഇടപെട്ട് സിഐടിയു ചുമട്ടുതൊഴിലാളികൾ . അണിചേരിക്കടുത്ത് പാലിശ്ശേരി പ്രദേശത്ത് വിശ്വനാഥന്റെ വീട്ടിലാണ് ഈ സംഭവം നടന്നത്. 100 സിമന്റ് കട്ടകളുമായി എത്തിയ പെട്ടിയോട്ടയിൽ നിന്ന് അതിഥി തൊഴിലാളികൾ സാധനങ്ങൾ ഇറക്കാൻ ശ്രമിച്ചപ്പോഴാണ് സിഐടിയു തൊഴിലാളികൾ തടഞ്ഞത്. ‘സിമന്റ് കട്ടകൾ അതിഥി തൊഴിലാളികൾ ഇറക്കണ്ട, വീട്ടുകാർക്ക് വേണമെങ്കിൽ ഇറക്കാം’ എന്നായിരുന്നു സിഐടിയു തൊഴിലാളികളുടെ നിലപാട്.

ഈ സാഹചര്യത്തിലാണ് വിശ്വനാഥനും ഭാര്യ സംഗീതയും ചേർന്ന് സിമന്റ് കട്ടകൾ സ്വന്തമായി ഇറക്കിയത്. കട്ടകൾ മുഴുവനായി ഇറക്കിവെയിക്കുന്നത് വരെയും സിഐടിയു തൊഴിലാളികൾ അവർക്കു സമീപത്ത് നിന്ന് നിരീഷിക്കുകയായിരുന്നു.

വീട്ടിലെ ചെറിയ അറ്റകുറ്റപ്പണികൾക്ക് വേണ്ടിയാണ് സിമന്റ് കട്ടകൾ ആവശ്യമായിരുന്നതെന്ന് വിശ്വനാഥൻ പറഞ്ഞു. സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ജില്ലാ കളക്ടർക്ക് രേഖാമൂലം പരാതി നൽകി മുന്നോട്ട് പോകാനാണ് വിശ്വനാഥന്റെ തീരുമാനം. ദീർഘകാലം വിദേശത്ത് ജോലിചെയ്തിരുന്ന വിശ്വനാഥൻ, റിട്ടയർമെന്റിന് ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്.

Related Articles

Latest Articles