Monday, October 19, 2026

കോഴിക്കോട് സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾക്ക് വെട്ടേറ്റു;പ്രതി സാലുദ്ദീൻ കസ്റ്റഡിയിൽ

കോഴിക്കോട്: സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് ഏറ്റുമുട്ടൽ നടന്നത്. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്.

നടുറോഡിൽ വെച്ചാണ് ബാബു എന്നയാൾ സാലുദ്ദീനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.

Related Articles

Latest Articles