Wednesday, September 30, 2026

പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തി; സദാചാര ഗുണ്ടാ ആക്രമണത്തിൽ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് പരിക്ക്; പ്രതികൾക്കായി തിരച്ചിൽ

മംഗളൂരു: പെൺ സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ മൂന്ന് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് സദാചാര ഗുണ്ടാ ആക്രമണത്തിൽ പരിക്ക്. സോമേശ്വര ബീച്ചിലാണ് അക്രമമുണ്ടായത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവരാണ് മർദ്ദനമേറ്റ വിദ്യാർത്ഥികൾ. ഇതര മത വിശ്വാസികളായ പെൺകുട്ടികൾക്കൊപ്പം യുവാക്കളെത്തിയത് ചോദ്യം ചെയ്താണ് ഒരു സംഘം മർദ്ദിച്ചത്. വ്യാഴാഴ്ച വൈകീട്ട് 7.30നാണ് സംഭവം. വിദ്യാർത്ഥികളെ പിന്തുടർന്ന സംഘം ആൺകുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടികളെയും കൈയേറ്റം ചെയ്തു.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസാണ് വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. ഉള്ളാൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ബീച്ച്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി ഉള്ളാൽ പോലീസ് അറിയിച്ചു. ബീച്ചിൽ പോലീസ് സുരക്ഷ ശക്തമാക്കി. നിലവിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും ദേർലക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles