Monday, May 20, 2024
spot_img

കശ്മീരിൽ ഏറ്റുമുട്ടൽ; 4 ഭീകരരെ സുരക്ഷാ സേന വധിച്ചു; ഭീകരരെത്തിയത് ട്രക്കിലൊളിച്ച്

ശ്രീനഗർ:ജമ്മു കശ്മീരിൽ 4 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മുവിലെ സിദ്രയിൽ രാവിലെയായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

സിദ്രയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ട്രക്ക് വന്നത് സുരക്ഷാസേനയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പോലീസും സുരക്ഷാസേനയും ചേർന്ന് ട്രക്കിനെ പിന്തുടരുകയുമായിരുന്നു.പോലീസും സുരക്ഷാസേനയും അടുത്തെത്തിയതു കണ്ട ട്രക്ക് ഡ്രൈവർ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടർന്ന് ട്രക്കിൽ പരിശോധന നടത്താൻ ശ്രമിച്ച സുരക്ഷാ സേനയ്‌ക്ക് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു. മൂന്ന് ഭീകരരായിരുന്നു ട്രിക്കിനുള്ളിൽ എന്നായിരുന്നു സുരക്ഷാ സേനയുടെ നിഗമനം. എന്നാൽ അതിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

Related Articles

Latest Articles