Sunday, May 26, 2024
spot_img

കോവിഡ് ആശങ്കയിൽ എയർ ഇന്ത്യ;
യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് എയര്‍ ഇന്ത്യ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

ദുബായ്: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്കാണ് എയര്‍ ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശം.

യാത്രക്കാര്‍ പാലിക്കേണ്ട ജാഗ്രത:

മാസ്‌കും സാമൂഹിക അകലവും : യാത്രക്കാര്‍ മാസ്‌ക് ധരിക്കണം, യാത്രാവേളയില്‍ സാമൂഹിക അകലം പാലിക്കണം. ഇത് രണ്ടും നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും യാത്രാ സമയത്ത് ഇത്തരം പരിശോധനകളും എയര്‍ ഇന്ത്യ നടത്തും

വാക്‌സിനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും : രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്.രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാസമയത്ത് ഹാജരാക്കണം.

യാത്രാസമയത്തെ ജാഗ്രത: പനി, ചുമ, ജലദോഷം, ശരീരവേദന തുടങ്ങി കോവിഡിന്റെ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും ഉണ്ടെങ്കില്‍ അടുത്തള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ കേന്ദ്ര സര്‍ക്കാരിന്റെ ടോള്‍ഫ്രീ നമ്പര്‍ ആയ 1075 എന്ന നമ്പറിലോ വിളിച്ച് വിവരം അറിയിക്കണം.

കുട്ടികളിലെ പരിശോധന : വിദേശത്ത് നിന്നും എത്തുന്ന രണ്ടു ശതമാനം യാത്രക്കാരില്‍ കോവിഡ് റാന്‍ഡം പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.കുട്ടികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും പനിയോ മറ്റേതെങ്കിലും ലക്ഷണമോ കുട്ടികള്‍ക്കുണ്ടെങ്കില്‍ അവരെ ഇത്തരത്തില്‍ പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ നിർദ്ദേശിക്കുന്നു.

എയര്‍ സുവിധ : ചൈനയും തായ്‌ലന്‍ഡും അടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് എയര്‍ സുവിധ രജിസ്‌ട്രേഷന്‍ വേണ്ടത്

Related Articles

Latest Articles