Wednesday, October 21, 2026

സിപിഐഎം പ്രവർത്തകർ തമ്മിലെ കൂട്ടത്തല്ല്; പരിക്കേറ്റ നേതാക്കൾക്കെതിരെയും കേസെടുത്ത് പോലീസ്

ആലപ്പുഴ : കുട്ടനാട്ടിലെ സിപിഐഎം പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല് നടന്ന സംഭവത്തിൽ പരിക്കേറ്റു ചികിത്സയിൽ കിടക്കുന്ന സിപിഐഎം നേതാക്കൾക്കെതിരെയും പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ, എൽസി അംഗം ശരവണൻ എന്നിവർക്കെതിരെയാണ് വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെ തുടർന്ന് ചികിത്സയിലായിരുന്ന ലോക്കൽ കമ്മറ്റി അംഗം ശരവണൻ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി മുങ്ങിയെന്നാണ് അറിഞ്ഞത്.

സംഭവത്തിൽ ഇന്നലെ അഞ്ച് സിപിഐഎം അനുഭാവികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ, എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles