Sunday, April 28, 2024
spot_img

തലസ്ഥാനത്ത് മദ്യലഹരിയിൽ ബിയർപാർലറിനുള്ളിൽ സംഘർഷം ; ചീത്തവിളിയും വാക്കേറ്റവും അവസാനിച്ചത് കത്തിക്കുത്തിൽ,സംഭവം ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ ബിയർപാർലറിനുള്ളിൽ സംഘർഷം.ചീത്തവിളിക്കും വാക്കേറ്റത്തിനുമൊടുവിൽ കത്തിക്കുത്താണ് നടന്നത്.ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു.സംഭവത്തിൽ വർക്കല കണ്വാശ്രമം സ്വദേശി ബിനുവി(51)നെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.പഴയചന്ത കെടിഡിസി ബിയർ പാർലറിന് മുന്നിൽ കഴിഞ്ഞദിവസം രാത്രി 8 മണിയോടെയാണ് സംഭവം. ബിയർ പാർലറിൽ നിന്ന് ബൈക്ക് എടുത്തു പുറത്തേയ്ക്ക് പോവുകയായിരുന്ന ഷിജു പാർലറിന് മുന്നിൽ നിന്ന ബിനുവുമായി വാക്ക് തർക്കം ഉണ്ടാവുകയും അസഭ്യം വിളിക്കുകയും ചെയ്തു.

തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബിനു കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഷിജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കത്തികൊണ്ട് ഷിജുവിന്റെ വയറ്റിൽ കുത്തുകയും ഒഴിഞ്ഞു മാറിയ ഇയാളുടെ വയറിന്റെ ഇടത് ഭാഗത്ത്‌ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു. മുറിവേറ്റ ശേഷം ഇയാൾ തിരികെ വീട്ടിലേക്ക് പോകുന്ന വഴിമധ്യേ കുഴഞ്ഞു വീഴുകയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിജു ഇപ്പോള്‍ അപകടനില തരണം ചെയ്തു.

Related Articles

Latest Articles