Sunday, September 27, 2026

കേന്ദ്ര അന്വേഷണ ഏജൻസികൾ അധികാരപരിധി വിടരുത്; അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അട്ടമറിക്കപ്പെടുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അട്ടമറിക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ പ്രഫഷണല്‍ വഴികള്‍ വിട്ട് ചിലരുടെ ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീങ്ങുന്നതിനാലാണ് ഈ പ്രതികരണമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും ക്രമാതീതമായി ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതെ പറ്റില്ലെന്നു പറഞ്ഞുകൊണ്ടാണ് തന്റെ പതിവ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിമർശനങ്ങൾക്ക് തുടക്കം കുറിച്ചത്. ഏതെങ്കിലും ഏജൻസിയെയോ ഉദ്യോഗസ്ഥനെയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നത് എന്ന മുഖവുരയോടെ തുടങ്ങിയ മുഖ്യമന്ത്രി സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നുവന്നപ്പോൾ തന്നെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും ആവർത്തിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നു കുറ്റകൃത്യങ്ങളെ പറ്റി സമഗ്രവും ഏകോപിതവുമായ അന്വേഷണം കേന്ദ്ര സർക്കാരിനോട് ആദ്യഘട്ടത്തിൽ തന്നെ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരാണ്. ഇവർക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം നിയമവഴികളിലൂടെ സഞ്ചരിക്കുമെന്ന ന്യായയുക്തമായ പ്രതീക്ഷയാണ് സ്വാഭാവികമായി സംസ്ഥാന സർക്കാരിനും ആ ഘട്ടത്തിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles