Friday, May 17, 2024
spot_img

സി.എം.രവീന്ദ്രനെ കോടതിയും കൈവിട്ടു; എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികളെ ചോദ്യം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇ ഡി നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് കൊണ്ട് സി എം രവീന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിരന്തരം നോട്ടിസുകള്‍ നല്‍കി ഇ.ഡി തന്നെ ബുദ്ധിമുട്ടിക്കുകയാണ്. കൊവിഡിന് ശേഷം താന്‍ അവശനാണ് തുടങ്ങിയ വാദങ്ങളാണ് രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെ കോടതി എതിര്‍ക്കുകയായിരുന്നു.

എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്ന ഒരു കേസിലും താന്‍ പ്രതിയല്ലെന്നും സാക്ഷി മാത്രമാണെന്നും രവീന്ദ്രന്‍ കോടതിയില്‍ പറഞ്ഞിരുന്നു. രവീന്ദ്രനെ ഇ ഡി കൊച്ചിയില്‍ ചോദ്യം ചെയ്യുന്നത് തുടരുന്നതിനിടെയാണ് ഹൈക്കോടതി തീരുമാനം. ഓരോ തവണയും കൊറോണ രോഗ ബാധിതനാണെന്നും ഇതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍ നിന്നും രവീന്ദ്രന്‍ ഒഴിഞ്ഞിമാറുകയായിരുന്നു.

Related Articles

Latest Articles