Sunday, May 12, 2024
spot_img

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത് ; സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ല ; ഇടപാടുകാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി ആർബിഐ

തിരുവനന്തപുരം: സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. സഹകരണ സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേർക്കരുതെന്ന് ആര്‍ബിഐ മുന്നറിയിപ്പ് നൽകി. ബാങ്കിംഗ് റെഗുലേഷൻ നിയമം ചില സഹകരണ സംഘങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇടപാടുകാർക്ക് ആർബിഐ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി ആർബിഐ പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച പരസ്യം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാണ്. നേരത്തെ സമാന നിർദേശം ആര്‍ബിഐ നൽകിയിരുന്നു. സഹകരണ സംഘങ്ങളിൽ ചിലത് ബാങ്കിംഗ് റെഗുലേഷൻ നിയമത്തിലെ സെക്ഷൻ 7 ലംഘിച്ച് ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് ആർബിഐ അറിയിപ്പിൽ വ്യക്തമാക്കുന്നു.

ചില സഹകരണ സംഘങ്ങൾ, അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നും ആർബിഐയുടെ മുന്നറിയിപ്പുണ്ട്. പണം നിക്ഷേപിക്കുന്ന സഹകരണ സംഘങ്ങൾക്ക് ബാങ്കിംഗ് ലൈസൻസ് ഉണ്ടോയെന്ന് ഇടപാടുകാർ ഉറപ്പാക്കണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

Related Articles

Latest Articles