ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്‍ഫോടനത്തില്‍ 14 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഖനിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ഇന്നു രാവിലെ ഖനിയില്‍ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിഷ്വാന്‍ കോള്‍ ഇന്‍ഡസ്ട്രി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഷന്‍മുഷു ഖനിയിലാണ് അപകടമുണ്ടായത്. 346 തൊഴിലാളികള്‍ ഈ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് സൂചന.
ശനിയാഴ്‍ച സ്‍ഫോടനമുണ്ടായന്നാണ് വിവരങ്ങൾ. ഇന്നാണ് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. ഖനിയില്‍ ആളുകള്‍ അപകടത്തില്‍പെട്ട വിവരം പുറത്തറിയാന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായത്.

