Sunday, May 19, 2024
spot_img

തീരുമാനം ശരിയെന്ന് കാലം തെളിയിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: പലിശനിരക്ക് ഇനിയും കുറയ്ക്കാന്‍ സാധ്യതയുള്ളതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. വളര്‍ച്ചയും പണപ്പെരുപ്പ നിരക്കിലെ ചലനങ്ങളും പഠിച്ച ശേഷം ആവശ്യമുള്ളപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഈ നയം ഉപയോഗിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

റിസര്‍വ് ബാങ്കിന്റെ നിരക്ക് കുറയ്ക്കല്‍ ക്രമം ആരംഭിച്ചതുമുതല്‍ പ്രധാന പലിശനിരക്കില്‍ 135 ബേസിസ് പോയിന്റിന്റെ വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ യോഗത്തില്‍ നിരക്ക് സ്ഥിരമായി നിലനിര്‍ത്തുന്നതിലൂടെ പണ നയ സമിതി (എംപിസി) ഈ മാസം വിപണികളെയും വിശകലന വിദഗ്ധരെയും അത്ഭുതപ്പെടുത്തി.

‘നിരക്ക് നിര്‍ണയത്തിലൂടെ കൂടുതല്‍ ധനനയ നടപടികള്‍ക്ക് ഇടമുണ്ടെന്ന് ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം, വളരെ കൃത്യമായി പറഞ്ഞു’. ദാസ് ഒരു മീഡിയ ഗ്രൂപ്പ് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പറഞ്ഞു. ഫെബ്രുവരിയില്‍ കമ്മിറ്റി നിരക്ക് കുറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വിപണികള്‍ ആശ്ചര്യപ്പെട്ടുവെങ്കിലും അത് ചെയ്യുന്നത് ശരിയായിരുന്നുവെന്നും ദാസ് പറഞ്ഞു.

‘ഇത്തവണ, ഞങ്ങള്‍ നിരക്ക് കുറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി, എംപിസി തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന രീതിയില്‍ സംഭവങ്ങള്‍ പുറത്തുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ദാസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles