Categories: KeralaSabarimala

തിരുവാഭരണവുമായി പോകുന്ന ഭക്തജന സംഘത്തിന് സൗജന്യ പ്രതിരോധ മരുന്നുമായി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി

വലിയകോയിക്കല്‍: മകരവിളക്കിനു ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ തിരുവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി പോകുന്ന ഘോഷയാത്രാ സംഘത്തിനു രോഗ പ്രതിരോധശക്തിയുണ്ടാകാനുള്ള ആയുർവേദ മരുന്ന് നല്‍കി കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി. ആര്യവൈദ്യ ഫാർമസി ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പത്മജനാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയ്ക്കു മരുന്നുകൾ കൈമാറിയത്. വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡൻ്റ് പി.ജി. ശശികുമാർ വർമ്മയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് നിര്‍വ്വഹിച്ചു.

കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ, നഗരസഭാ കൗൺസിലർ പുഷ്പലത, ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ശരത്, ആയുർവ്വേദ ഫാർമസി മാനേജർ ഉണ്ണിക്കൃഷ്ണൻ, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ. രാജീവ് കുമാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ ഡോ. പത്മജനെയും, ഉണ്ണിക്കൃഷ്ണനെയും പന്തളം കൊട്ടാരം പൊന്നാടയണിയിച്ച് ആദരിച്ചു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago