മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ കോൾഡ് കേസ്. അതേസമയം സിനിമ അന്നൗൺസ് ചെയ്തപ്പോൾ അത്ര പ്രതീക്ഷയൊന്നും ഇല്ലാതിരുന്ന ചിത്രമായിരുന്നു. പക്ഷേ ട്രെയ്‌ലർ ഇറങ്ങിയതുമുതൽ പ്രതീക്ഷയോടെ കാത്തിരിക്കാൻ വകയുണ്ട് എന്ന് തോന്നിപ്പിച്ച സിനിമയ കൂടിയായിരുന്നു കോൾഡ് കേസ്.
മിസ്റ്ററിയും ക്രൈമും ഒന്നിച്ചു സമം ചേർത്ത സസ്പെൻസ് ത്രില്ലെർ ആണ് കോൾഡ് കേസ്. മികച്ച ഒരു ത്രില്ലെർ അനുഭവം തന്നെയാണ് ചിത്രം. ക്രൈം അന്വേഷണവും ട്വിസ്റ്റുകളും ഒക്കെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നമ്മൾ കണ്ടു പരിചയിച്ച സിനിമകളിൽ നിന്നും ഒരുപാടൊന്നും വ്യത്യസ്തമാകാൻ സിനിമക്ക് കഴിഞ്ഞിട്ടില്ലെങ്കിൽകൂടി എന്തോ ഒരു ഫ്രഷ്‌നെസ്സ് സിനിമ കാണുമ്പോൾ ഉണ്ട്.
കൂടാതെ കണ്ണൻ നായർ ഒഴികെയുള്ള ‘അപ്രധാന’ കഥാപാത്രങ്ങളുടെ ശരാശരി നിലവാരത്തിലുള്ള പ്രകടനങ്ങൾ, ആക്സിഡന്റൽ ആയി വൈറ്റൽ തുമ്പിലേക്ക് എത്തിക്കുന്ന തിരക്കഥ, ചിലയിടത്തെ നാടകീയത, കുറച്ചധികം മെയിൻ പ്ലോട്ടിനോട് ചേർന്ന് നിൽക്കാത്ത രംഗങ്ങൾ, ഭൂരിഭാഗം പേർക്കും പ്രഡിക്റ്റ് ചെയ്യാൻ പറ്റുന്ന പ്ലോട്ട് ട്വിസ്റ്റ്, തൃപ്തികരമല്ലാത്ത ക്ലൈമാക്സ്. ഇതൊക്കെയാണ് ആകെത്തുകയിൽ ‘കോൾഡ് കേസ്’.

