ദില്ലി: രാജ്യത്ത് അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. കോവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. ഡയറക്ടര്‍ ജനറല്‍ ഓ ഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവിറക്കിയത്. കാർഗോ വിമാനങ്ങൾ, എയർ ബബിൾ കരാർ പ്രകാരമുള്ള വിമാനങ്ങൾ എന്നിവ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു.
കഴിഞ്ഞ 15 മാസങ്ങളായി ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം ജൂലൈ 7 മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേയ്ക്ക് സര്‍വീസ് നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തേ അറിയിച്ചിരുന്നു. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പ്രശ്ചാത്തലത്തില്‍ യുഎഇ പ്രവേശനവിലക്കേര്‍പ്പെടുത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

