തിരുവനന്തപുരം: കളക്ടറേററ്റിലെ കോടതി ലോക്കറിൽ മോഷണം. സിവിൽ സ്റ്റേഷനിൽ നിന്നും 50 പവൻ സ്വർണ്ണം കാണാതായി. തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേററ്റിലെ കോടതി ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണമായിരുന്നു ഇത്.
ഒരു കേസിലെ പ്രധാന തൊണ്ടിമുതലായ സ്വർണ്ണമാണ് കാണാതായത്. ഇതിൽ 50 പവൻ ഉണ്ടായിരുന്നു. സ്വർണത്തിന് പുറമെ വെള്ളിയും രണ്ട് ലക്ഷത്തോളം രൂപയും കാണാനില്ല. സംഭവത്തിൽ കളക്ടർ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്തു.

