Friday, May 17, 2024
spot_img

തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പോലീസ് വീണ്ടും പരിശോധിക്കുന്നു; പ്രതി ജാമ്യോപാധി ലംഘിച്ചോ എന്ന് അറിയാനാണ് പ്രസ്താവന പരിശോധിക്കുന്നത്

എറണാകുളം: തൃക്കാക്കരയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗങ്ങള്‍ പോലീസ് വീണ്ടും പരിശോധിക്കുന്നു. കോടതി ഉത്തരവിലെ ജാമ്യ ഉപാധി ലംഘനമുണ്ടായോ എന്നാണ് പരിശോധിക്കുന്നത്. പത്ര സമ്മേളനമടക്കം എല്ലാ പരിപാടികളുടെയും ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് നല്‍കിയിട്ടും തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത, പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇതിലാണ് പി സി ജോര്‍ജ് തൃക്കാക്കരയില്‍ ഏതെങ്കിലും ജാമ്യ ഉപാധി ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.

ആരോഗ്യ പ്രശ്‌നങ്ങളാലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാലും ആണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്ന് പി സി ജോര്‍ജ് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. സമയവും സ്ഥലവും മുന്‍കൂട്ടി അറിയിച്ചാല്‍ ഉപകാരമാകുമെന്നും പോലീസിന് നല്‍കിയ കത്തില്‍ പി സി ജോര്‍ജ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അറിയിച്ച് പി സി ജോര്‍ജിന് കത്ത് നല്‍കിയെങ്കിലും ഹാജരാകാനില്ലെന്ന് വ്യക്തമാക്കിയ ജോര്‍ജ് തൃക്കാക്കരയില്‍ എന്‍ ഡി എയുടെ പ്രചാരണത്തിയിരുന്നു.

 

Related Articles

Latest Articles