Sunday, November 1, 2026

പേവിഷബാധയേറ്റ് കോളജ് വിദ്യാർഥിനി ശ്രീലക്ഷ്മി മരിച്ച സംഭവം;നായ പരിസരത്തുള്ള വേറെ ചിലരെയും കടിച്ചു;ആശങ്ക പങ്കുവച്ച് യുവതിയുടെ ബന്ധു

പാലക്കാട്∙ മങ്കരയിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ ആശങ്ക പങ്കുവച്ച് യുവതിയുടെ ബന്ധു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം നാലു വാക്സീനും പെൺകുട്ടി എടുത്തിരുന്നതായി ബന്ധു സന്ദീപ് പറഞ്ഞു. ഇതേ നായ പരിസരത്തുള്ള ഒന്നു, രണ്ട് വ്യക്തികളെ കൂടി കടിച്ചിരുന്നതായും സന്ദീപ് പറഞ്ഞു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേൽക്കുകയായിരുന്നു

Related Articles

Latest Articles