Sunday, May 19, 2024
spot_img

ഹമാസ് തീവ്രവാദികളുടെ കൊടും ക്രൂരതകൾക്കെതിരെ കണ്ണടച്ചു ! ഹമാസിനെ ഒഴിവാക്കി പാലസ്തീനെ പകരം പ്രതിഷ്ഠിച്ചു ! യുദ്ധത്തിൽ ഇസ്രയേലിനെ മാത്രം കുറ്റക്കാരാക്കി കമ്മ്യൂണിസ്റ്റ് ചൈനയുടെ പ്രസ്താവന

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിൽ അഭിപ്രായപ്രകടനവുമായി ചൈന. ഇസ്രയേലും തീവ്രവാദി സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നതെങ്കിലും ഹമാസിനെ ഒഴിവാക്കി പാലസ്തീനെ പകരം പ്രതിഷ്ഠിച്ചാണ് ചൈനീസ് പ്രസ്താവന. അതിലൊരിടത്തും ഹമാസിനെ പരാമർശിക്കുന്നുമില്ല . ഇന്ന് സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഹി ചൈനീസ് നിലപാട്‌ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അറബ് ലീഗിന്റെ പ്രതിനിധികളുമായി ഷായ് ജുന്‍ ബെയ്ജിങ്ങില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇസ്രയേലിന്റെ പ്രവൃത്തികള്‍ “പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നതായും ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു.ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റുള്ള രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതെ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അമേരിക്ക ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടല്‍ നടത്തണമെന്നും ഒത്തുതീര്‍പ്പിനായി സമാധാന യോഗം വിളിക്കണമെന്നും അമേരിക്കൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വാങ് യി ആവശ്യപ്പെട്ടു.

പാലസ്തീന്‍ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജയിംസ് ബോറലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാങ് യി ആരോപിച്ചത്.

അതെ സമയം ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ ചൈന നടത്തിയ ഔദ്യോഗികപ്രസ്താവനകളില്‍ ഹമാസിനെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്ന എന്നത് ലോകരാജ്യങ്ങളിൽ നിന്ന് വൻ വിമര്‍ശനമാണ് ഉയർത്തുന്നത്. അതെ സമയം സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനചര്‍ച്ചകള്‍ നടപ്പിലാക്കാനുമായി ചൈനയുടെ പ്രത്യേകപ്രതിനിധി ഷായ് ജുന്‍ വരുന്നയാഴ്ച പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷന്‍ ചാനലായ സിസിടിവി സ്ഥിരീകരിച്ചു.

Related Articles

Latest Articles