Monday, May 6, 2024
spot_img

ദുരിത പെയ്ത്ത് ! നെയ്യാറ്റിൻകര കൊല്ലംകുഴി മാടൻ കോവിലിലെ ആൽമരം കടപുഴകി; തിടപ്പള്ളിക്കും മണ്ഡപത്തിനും കേടുപാടുകൾ ; ആളപായമില്ല

കനത്തമഴയിൽ വിറങ്ങലിച്ച് തിരുവനന്തപുരം. ജില്ലയിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സമീപത്തായി കൊല്ലംകുഴി മാടൻ കോവിൽ മുറ്റത്തു നിന്നിരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ആൽമരം കടപുഴകി വീണ് ക്ഷേത്ര തിടപ്പള്ളിക്കും മണ്ഡപത്തിനും കേടുപാടുകൾ സംഭവിച്ചു. ഇന്നലെ പെയ്ത മഴയിൽ അഞ്ചടിയോളം പൊക്കത്തിൽ വെള്ളം കയറി. അപകടത്തിൽ ആളപായമില്ല എന്ന് സമീപവാസികൾ അറിയിച്ചു.

അതെ സമയം നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളം കയറിയനിലയിലാണ്. വെള്ളംകയറിയ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിത്തുടങ്ങി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയ സാഹചര്യത്തില്‍ സമീപവാസികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. കടല്‍വെള്ളം കയറിയത് പിന്‍വാങ്ങാത്ത സാഹചര്യവും പലയിടത്തും നിലനില്‍ക്കുന്നു.

Related Articles

Latest Articles