Wednesday, May 15, 2024
spot_img

ഭാരതത്തിലെ ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കുന്നത് കമ്യൂണിസ്റ്റുകാർ !

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം യാഥാർഥ്യമായതോടെ കമ്മ്യൂണിസ്റ്റുകൾക്ക് അസ്വസ്ഥതാ രോഗം വർദ്ധിക്കുകയാണ്. ഈ മാസം 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കുട്ടികളെ കാണിക്കരുത് എന്ന ആഹ്വനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവാണ് ഇതിന് ആഹ്വനം നൽകിയിരിക്കുന്നത്. ആ സമയം വീടുകളിൽ ടി വി പ്രവർത്തിപ്പിക്കരുതെന്നാണ് ബിജു ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളാ സ്കൂൾ ടീച്ചേർസ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ടാണ് ഇടത് നേതാവിന്റെ അഭിപ്രായ പ്രകടനം. വീട്ടിൽ കുട്ടികളെ ലൈവ് കാണാൻ അനുവദിക്കരുതെന്നും പകരം ബാബരി കെട്ടിടത്തിന്റെ പഴയ ചിത്രങ്ങൾ കാണിച്ചു കൊടുക്കണമെന്നാണ് സഖാവിന്റെ നിർദ്ദേശം. അയോദ്ധ്യാ വിഷയത്തിൽ കാലങ്ങളായി ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലിരിക്കുമ്പോൾ അയോദ്ധ്യ ശ്രീരാമ ജന്മഭൂമിയിൽ ഒരു ഭവ്യ മന്ദിരം എന്ന ഭാരതീയരുടെ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടുന്നതിൽ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സിപിഎം. അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ ക്ഷണം നേരത്തെ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി നിരസിച്ചിരുന്നു. കൂടാതെ, കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ് അയോദ്ധ്യ വിഷയം വിവാദമാക്കിയതെന്ന് ആദ്യവട്ടം തര്‍ക്കഭൂമിയില്‍ ഖനനത്തില്‍ പങ്കെടുത്ത പുരാവസ്തുവകുപ്പുദ്യോഗസ്ഥന്‍ കെ.കെ. മുഹമ്മദ് ഇതിന് മുൻപ് വ്യക്തമാക്കിയിരുന്നു. 1976-77 കാലഘട്ടത്തിൽ ASI സർവേ നടത്തിയപ്പോൾ, അന്നത്തെ ഡയറക്ടർ ബി ബി ലാൽ ആയിരുന്നു. കെ കെ മുഹമ്മതും ആ ടീമിലെ ഒരംഗമായിരുന്നു. അന്നദ്ദേഹം അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആർക്കിയോളജിക്കൽ സർവേയുടെ, ദില്ലി സ്‌കൂൾ ഓഫ് ആർക്കിയോളജിയിൽ ഡിപ്ലോമയ്ക്ക് പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി എന്ന നിലയിലാണ് കെ.കെ മുഹമ്മദ് ദൗത്യസംഘത്തിന്റെ ഭാഗമായത്.

അയോധ്യയില്‍ ചരിത്രകാരന്‍ ബി.ബി. ലാലിന്റെ നേതൃത്വത്തില്‍ ഖനനം ചെയ്തപ്പോള്‍ കിട്ടിയ 12 തൂണുകള്‍ ക്ഷേത്രത്തിന്‍റേതായിരുന്നുവെന്നും റൊമീലാ ഥാപ്പര്‍ പോലുള്ള കമ്മ്യൂണിസ്റ്റ് പക്ഷത്തുള്ള ചരിത്രവിദഗ്ധര്‍ ഹിന്ദു ക്ഷേത്രത്തിന് എതിരായ നിലപാടാണ് എഴുതിയതെന്നും കെ കെ മുഹമ്മദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൂണുകള്‍ മാത്രമല്ല, അവിടെ തർക്ക മന്ദിരമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ വേറെയുമുണ്ടെന്ന് അവകാശപ്പെട്ട് ബി.ബി.ലാല്‍ രംഗത്ത് വന്നുവെന്നും കെ.കെ. മുഹമ്മദ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ സ്ഥലം നേരിട്ട് നിരീക്ഷിക്കാതെയാണ് ക്ഷേത്രത്തിന് എതിരായ നിലപാട് സമർപ്പിച്ചത്. ഒരുവേള ഹിന്ദു സഹോദരന്മാരുമായി അനുരഞ്ജനത്തിൽ പോകുന്നതിനു വേണ്ടി അയോധ്യയിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്ന മുസ്ലിം ജനത്തെ തെറ്റിദ്ധരിപ്പിക്കുകയും വർഗീയ വൽക്കരിക്കുകയും ചെയ്ത് രാമക്ഷേത്രത്തിനെതിരായി തിരിച്ചത് ഇന്ത്യയിലെ ഇടതുപക്ഷ ചരിത്രകാരന്മാരായിരുന്നു. എസ് ഗോപാൽ, റോമിലാ ഥാപ്പർ, ബിപിൻ ചന്ദ്ര എന്നീ ജെ.എൻ.യു ചരിത്രകാരന്മാരും ഇർഫാൻ ഹബീബ്, ആർ എസ് ശർമ, അക്തർ അലി, സൂരജ് ഭാൻ , ഡി.എൻ.ഝാ എന്നീ ഇടതു ചരിത്രകാരന്മാരും ചേർന്നാണ് വ്യാജ ചരിത്ര നിർമ്മിതി നടത്തി തർക്ക മന്ദിരത്തിന്റെ ആക്ഷൻ കമ്മിറ്റിക്ക് അനാവശ്യവാദം ഉയർത്താൻ പ്രേരണ നൽകിയതേനും കെ കെ മുഹമ്മദ് പറയുന്നു. ഹിന്ദു സഹോദരങ്ങൾക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യഭൂമിയിൽ ക്ഷേത്രം നിർമിക്കാൻ സ്വമേധയാ മുസ്ലിം സഹോദരങ്ങൾ സ്ഥലംവിട്ടു നൽകിയിരുന്നെങ്കിൽ അത് ഇന്ത്യയിലെ ഹിന്ദു മുസ്ലിം ഐക്യത്തെ എത്രമാത്രം ഊട്ടിയുറപ്പിക്കുമായിരുന്നു എന്നാലോചിച്ചു നോക്കൂ. കമ്യൂണിസ്റ്റുകാരാണ് ഈ അവസരം നശിപ്പിച്ചത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നായി പോകുന്നത് കമ്യൂണിസ്റ്റുകാർ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഭിന്നിപ്പുണ്ടാക്കാൻ അവർ പല കള്ളക്കഥകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. അതിപ്പോഴും നിർബാധം തുടര്ന്നുമുണ്ടെനും കെ കെ മുഹമ്മദ് വ്യക്തമാക്കുന്നു.

Related Articles

Latest Articles